India

സ്റ്റാച്യു ഓഫ് യൂണിറ്റി അഥവാ' സ്‌റ്റേഡിയത്തില്‍ നിന്ന് ഓടുക'!!; പുലിവാല് പിടിച്ച് തമിഴ് പരിഭാഷ

ലോകത്തിലേക്കും ഏറ്റവും വലിയ പ്രതിമയെന്ന വിശേഷണത്തോട് കൂടെ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ച ഏകതാ പ്രതിമ പരിഭാഷയില്‍ കുടുങ്ങി.ഒടുവില്‍ ടേപ്പൊട്ടിച്ച് തെറ്റ് മറച്ചാണ് സംഘാടകര്‍ രക്ഷപെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

 അഹമ്മദാബാദ്:  ലോകത്തിലേക്കും ഏറ്റവും വലിയ പ്രതിമയെന്ന വിശേഷണത്തോട് കൂടെ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ച 'ഏകതാ പ്രതിമ 'പരിഭാഷയില്‍ കുടുങ്ങി.ഒടുവില്‍ ടേപ്പൊട്ടിച്ച് തെറ്റ് മറച്ചാണ് സംഘാടകര്‍ രക്ഷപെട്ടത്.
 
ശില്‍പ്പത്തിന് സമീപമുള്ള ബോര്‍ഡില്‍ വിവിധ ഭാഷകളില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴില്‍' സ്റ്റാച്യൂ ഓഫ് യൂണിറ്റി' എന്നത് എഴുതി വന്നപ്പോള്‍ 'സ്‌റ്റേറ്റേക്കു ഒപ്പി യൂണിറ്റി' എന്നായി സ്റ്റേഡിയത്തില്‍ നിന്ന് ഓടുക എന്ന് മലയാളം! ' ഒട്രുമൈക്കാന സിലൈ' എന്നായിരുന്നു എഴുതേണ്ടത്. 

എന്തായാലും ഉദ്ഘാടനത്തിന്റെ അന്ന് തന്നെ പുലിവാല് പിടിച്ചിരിക്കുകയാണ് പട്ടേല്‍ പ്രതിമ. തെറ്റായി എഴുതിയതിലൂടെ തമിഴ്‌നാടിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബോര്‍ഡ് ഉടന്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു