India

സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ നേരത്തെ എത്തണം, മുഴുവന്‍ കോച്ചുകളും എസി, കമ്പിളി നല്‍കില്ല; ട്രെയിന്‍ യാത്രയ്ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ നേരത്തെ എത്തണം, മുഴുവന്‍ കോച്ചുകളും എസി, കമ്പിളി നല്‍കില്ല; ട്രെയിന്‍ യാത്രയ്ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നാളെ മുതല്‍ സര്‍വീസ് തുടങ്ങുന്ന പ്രത്യേക വണ്ടികളിലെ യാത്രക്കാര്‍ ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധനകള്‍ക്കു വേണ്ടിയാണിത്. പരിശോധനയില്‍ ലക്ഷണങ്ങളില്ലെന്നു കണ്ടെത്തുന്നവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂവെന്ന് റെയില്‍വേ വ്യക്തമാക്കി.

രാജധാനി സര്‍വീസ് നടത്തുന്ന റൂട്ടൂകളിലാണ് നാളെ മുതല്‍ സര്‍വീസ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ 15 തീവണ്ടികളാണ്  ഉണ്ടാകുക എന്ന് റെയില്‍വേ അറിയിച്ചു. ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്‌റ്റേഷനുകളിലേക്ക് ന്യൂഡല്‍ഹിയില്‍നിന്നാണ് സര്‍വീസുകള്‍.

പ്രത്യേക സര്‍വീസിന്റെ മുഴുവന്‍ കോച്ചുകളും എസി ആയിരിക്കും. താപനില സാധാരണയില്‍നിന്ന് അല്‍പ്പം കൂടുതല്‍ ആയിരിക്കും. യാത്രക്കാര്‍ക്ക് കമ്പിളിയോ ലിനനോ നല്‍കില്ല. എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കും. മാസ്‌ക് നിര്‍ബന്ധമാണ്. സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ നിരക്ക് ആയിരിക്കും സ്‌പെഷല്‍ സര്‍വീസിനും.

ആഴ്ചയില്‍ മൂന്നു ദിവസമാകും ഡല്‍ഹി തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുക. കൊങ്കണ്‍ വഴിയാകും സര്‍വീസുകള്‍. ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകീട്ട് നാലു മണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ലഭ്യമാകും. 50 ദിവസത്തിന് ശേഷമാണ് രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT