India

സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തിയ 11 പേര്‍ക്ക കാഴ്ചപോയി

ദേശീയ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി നടന്ന ക്യാമ്പിലാണ് 50 നും 85നും ഇടയില്‍ പ്രായമുള്ള രോഗികളെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 11 പേര്‍ക്ക് കാഴ്ച നഷ്ടമായി. ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി.  2010ലും ഇതേ ആശുപത്രിയില്‍ സമാനസംഭവം നടന്നിരുന്നു. അന്ന് 15 പേര്‍ക്ക് കാഴ്ച നഷ്ടമായി.

ഇന്‍ഡോര്‍, ധാര്‍ ജില്ലകളില്‍ നിന്നായി 15 രോഗികളാണ് ഇക്കഴിഞ് ഒന്‍പതാം തിയ്യതി ഇന്‍ഡോര്‍ കണ്ണാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. ദേശീയ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി നടന്ന ക്യാമ്പിലാണ് 50 നും 85നും ഇടയില്‍ പ്രായമുള്ള രോഗികളെ കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ചൊറിച്ചിലും നീര്‍ക്കെട്ടും ഉണ്ടായി കാഴ്ച നഷ്ടമാകുകയായിരുന്നു. ഭൂരിഭാഗവും നിര്‍ധന കുടുംബാംഗങ്ങളാണ്. ധറില്‍ നിന്നുള്ള  കൈലാഷ് - കലാഭായ് ദമ്പതികളും കാഴ്ച നഷ്ടമായവരില്‍ ഉണ്ട്. 65 വയസ്സുള്ള ഇവര്‍ തുന്നല്‍ പണി ചെയ്താണ് ജീവിക്കുന്നത്.

11 പേര്‍ക്കും അടിയന്ത ധനസഹായമായി 50,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. കാഴ്ച വീണ്ടെടുക്കാനാകുമോ എന്നന്വേഷിച്ച് 11 പേരെയും പ്രീമിയം ചൈത്രം ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ തിമിര ശസ്ത്രക്രിയയായിരുന്നില്ല എന്നും അണുബാധയാണ് കാരണമെന്നും ഇന്‍ഡോര്‍ ആശുപത്രിയിലെ മുതിര്‍ന്ന സര്‍ജന്‍ സുധീര്‍ മഹാശബ്ദം അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം, ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ മുതല്‍ മഴ കുറയുമെന്ന് പ്രവചനം

ഗ്രൂപ്പ് പോരോ?; കാസര്‍കോട് പള്ളിക്കര പഞ്ചായത്തില്‍ ലീഗ് അംഗം രാജിവെച്ചു

ഈ മൂന്ന് ഭക്ഷണം രണ്ട് തവണയിൽ കൂടുതൽ ചൂടാക്കി കഴിക്കരുത്, പണികിട്ടും!

'ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി സവര്‍ക്കര്‍'; ഫ്രീഡം ക്വിസില്‍ വിവാദം, റിപ്പോര്‍ട്ട് തേടി മന്ത്രി

'പേളി സൈബറാക്രമണം നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?'; വായടപ്പിച്ച് സീമ ജി നായരുടെ മറുപടി