India

സ്വകാര്യവിവരങ്ങള്‍ ഇന്റര്‍നെറ്റ് വില്‍ക്കുന്നു; കാശുകൊടുത്താല്‍ കിട്ടും ട്രൂകോളര്‍ വിവരങ്ങള്‍

ഫോണ്‍ ഡയറക്ടറി ആപ്ലിക്കേഷനായ ട്രൂ കോളര്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലക്ഷക്കണക്കിനു രൂപയ്ക്കു വില്‍ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫോണ്‍ ഡയറക്ടറി ആപ്ലിക്കേഷനായ ട്രൂ കോളര്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലക്ഷക്കണക്കിനു രൂപയ്ക്കു വില്‍ക്കുന്നു. വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ തുടങ്ങിയ വിവരങ്ങളാണു വില്‍ക്കുന്നത്.
ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ 'ഇന്റര്‍നെറ്റിലെ അധോലോകം' എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബില്‍ വില്‍ക്കുന്നത് ഒന്നര ലക്ഷത്തോളം രൂപയ്ക്കാണ്. അതേസമയം, ആഗോള ഉപയോക്താക്കളുടെ വിവരങ്ങള്‍ക്ക് 20 ലക്ഷത്തോളം രൂപയാണു വില.

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) അധിഷ്ഠിത സാമ്പത്തിക ഇടപാടുകള്‍ ട്രൂകോളര്‍ വഴി നടക്കുന്നതിനാല്‍, വിവരച്ചോര്‍ച്ച വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതേസമയം, വിവരശേഖരം ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടില്ലെന്നു സ്വീഡനിലെ സ്‌റ്റോക്കോം ആസ്ഥാനമായ കമ്പനി വ്യക്തമാക്കി. 

ഉപയോക്താക്കള്‍ തന്നെ വിവരം പകര്‍ത്തുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT