India

സ്വതന്ത്ര വിഹാരത്തിനിടെ കൊന്നത് മൂന്ന് മനുഷ്യരെ; ഒടുവിൽ നരഭോജി കടുവയെ പിടികൂടി മൃ​ഗശാലയിലേക്ക് മാറ്റി

സ്വതന്ത്ര വിഹാരത്തിനിടെ കൊന്നത് മൂന്ന് മനുഷ്യരെ; ഒടുവിൽ നരഭോജി കടുവയെ പിടികൂടി മൃ​ഗശാലയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മഹാരാഷ്ട്രയിലെ കർഷകരെ ഭീതിയിലാക്കിയ നരഭോജി കടുവയെ ഒടുവിൽ മൃ​ഗശാലയിലേക്ക് മാറ്റി. 2018ൽ മഹാരാഷ്ട്രയിലെ ജനവാസ മേഖലകളിൽ തുടർച്ചയായി എത്തി മൂന്ന് പേരെ കൊലപ്പെടുത്തിയ കടുവയെ ഭോപ്പാലിലെ വൻവിഹാറിലുള്ള മൃ​ഗശാലയിലേക്കാണ് മാറ്റിയത്. മധ്യപ്രേദശിലെ കൻഹാ നാഷണൽ പാർക്കിൽ നിന്നാണ് കടുവയെ പിടികൂടിയത്. ഇതിനെ മയക്കിയ ശേഷം ശനിയാഴ്ചയാണ് മൃ​ഗശാലയിലേക്ക് മാറ്റിയത്. മൃ​ഗശാലയിൽ കടുവയെ ഏകാന്ത തടവിലിടും.

സ്വതന്ത്ര വിഹാരത്തിനായി നിരവധി അവസരങ്ങൾ നൽകിയെങ്കിലും മനുഷ്യവാസ മേഖലയിൽ നിരന്തരമെത്തി ആളുകളെ ആക്രമിക്കുന്നത് പതിവായതോടെയാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. 2019ലെ എൻടിസിഎ നിർദ്ദേശങ്ങളനുസരിച്ച് ആപത്കാരിയെന്ന് വ്യക്തമായതോടെയാണ് കടുവയെ തടവിലാക്കുന്നത്.

കടുവയുടെ കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ നിരീക്ഷണത്തിൽ കടുവ തുടർച്ചയായി ജനവാസ മേഖലയിലെത്തിയതായി കണ്ടെത്തി. ഇതോടെയാണ് വൻവിഹാറിൻറെ അടച്ചിട്ട അന്തരീക്ഷത്തിലേക്ക് നരഭോജി കടുവയെ മാറ്റിയത്.

അഞ്ച് വയസ് പ്രായമുള്ള ആൺ കടുവയ്ക്ക് 180 കിലോയാണ് ഭാരം. 2018 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾക്കിടെ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നിന്ന് മധ്യപ്രദേശിലെ പലസ്പനി വരെ 510 കിലോമീറ്റർ ദൂരമാണ് കടുവ സഞ്ചരിച്ചത്. അതിനിടെയാണ് മൂന്ന് മനുഷ്യരെ കടുവ വകവരുത്തിയത്. സത്പുരയിൽ വച്ച് 2018 ഡിസംബറിൽ ഇതിനെ പിടികൂടി കൻഹയിലേക്ക് മാറ്റുകയായിരുന്നു.

വൻ വിഹാറിൽ 14 കടുവകളാണ് ഉള്ളത്. എന്നാൽ ഇതിൽ സന്ദർശകർക്ക് കാണാൻ അനുമതിയുള്ളത് നാല് കടുവയെ മാത്രമാണ്. അതീവ അപകടകാരികളാണ് മറ്റ് കടുവകളെന്നാണ് വൻ വിഹാർ അധികൃതർ വിശദമാക്കുന്നത്. ഇപ്പോൾ എത്തിച്ച കടുവ വൻവിഹാറിലെ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ച ശേഷമാകും പ്രദർശിപ്പിക്കുകയെന്ന് അധികൃതർ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT