India

സ്വന്തം കുഞ്ഞിന്റെ കരച്ചിൽ ശല്യം; ഒന്നര വയസുകാരിയുടെ തല തറയിലിടിച്ച് കൊലപ്പെടുത്തി അച്ഛൻ 

കൊലപാതകശേഷം കുഞ്ഞിന്റെ മൃതദേഹം സമീപത്തുള്ള അഴുക്കുചാലിനു അട‌ുത്തായി ഉപേക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജബല്‍പൂര്‍ (മധ്യപ്രദേശ്): ഒന്നര വയസ്സുള്ള സ്വന്തം കുഞ്ഞിന്റെ കരച്ചിലില്‍ അസ്വസ്ഥനായ പിതാവ് മകളെ തറയില്‍ അടിച്ചു കൊന്നു. മദ്യലഹരിയിലെത്തിയ പ്രതി കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അസ്വസ്ഥതനായി കുട്ടിയെ എടുത്ത് തല തറയില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം കുഞ്ഞിന്റെ മൃതദേഹം സമീപത്തുള്ള അഴുക്കുചാലിനു അട‌ുത്തായി ഉപേക്ഷിച്ചു. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.‍

ഒന്നര വയസ്സുകാരി രുപാലിയെയാണ് വ്യാഴാഴ്ച രാത്രി പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്.  ഭാര്യയെ നാലാമത്തെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് കൊലപാതകം നടന്നത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. 

വെള്ളിയാഴ്ച രാവിലെ മാലിന്യശുചീകരണ തൊഴിലാളികളാണ് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകം കണ്ടെത്തിയത്. രുപാലിയെ കൂടാതെ മൂന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളും ഇയാള്‍ക്കുള്ളതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21