India

സ്വർണക്കടത്ത്; യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കണം; അനുമതി തേടി ഇന്ത്യ

സ്വർണക്കടത്ത്; യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കണം; അനുമതി തേടി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാൻ ഇന്ത്യ അനുമതി തേടി. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യ യുഎഇ എംബസിക്ക് കത്തയച്ചു. വിദേകാര്യ മന്ത്രാലയമാണ് കത്ത് നൽകിയത്. 

കോൺസുലേറ്റിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ്‌ അൽ ഷെമിലിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ഇന്ത്യ കത്തിൽ ആവശ്യപ്പെട്ടു. കോൺസുലേറ്റിലേക്ക് വന്ന പാഴ്‌സലിനെ കുറിച്ച് ചോദിച്ചറിയാനാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 

അറ്റാഷെയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് എംബസിക്ക് കത്ത് കൈമാറിയത്. ഇത് സംബന്ധിച്ച് യു.എ.ഇ. കോൺസുലേറ്റിന്റെ പ്രതികരണം വന്നിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT