India

സൗഹൃദം പ്രണയമെന്ന് തെറ്റിദ്ധരിച്ചു, മിണ്ടാതായതില്‍ പരിഭവം; യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി ബസ് കണ്ടക്ടര്‍ 

സലോമി എന്ന യുവതിക്ക് നേരെയായിരുന്നു കണ്ടക്ടറുടെ അക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

ഗൂഡല്ലൂര്‍: സ്വകാര്യ ബസ് കണ്ടക്ടര്‍ സുഹൃത്തായ യുവതിക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തി. സലോമി എന്ന യുവതിക്ക് നേരെയായിരുന്നു കണ്ടക്ടറുടെ അക്രമണം. 20 ശതമാനം പൊള്ളലുകളോടെ സലോമിയെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സലോമി തന്നോട് സംസാരിക്കുന്നില്ലെന്ന കാരണത്താലാണ് സുന്ദരമൂര്‍ത്തി എന്നയാള്‍ ഇവരെ കരുതിക്കൂട്ടി ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുമായി സലോമി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നെന്നും എന്നാല്‍ അതൊരു പ്രണയബന്ധമാണെന്ന് സുന്ദരമൂര്‍ത്തി തെറ്റിദ്ധരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇത് മനസിലാക്കിയതിനെ തുടര്‍ന്നാണ് സലോമി ഇയാളോട് മിണ്ടാതെയായത്. 

സലോമി മിണ്ടാത്തതില്‍ സങ്കടമറിയിച്ച് സുന്ദരമൂര്‍ത്തി ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്തേക്ക് പിന്തുടര്‍ന്നെത്തുക പതിവായിരുന്നു. തന്നോട് സംസാരിക്കണം എന്ന ആവശ്യമുന്നയിച്ച് സുന്ദരമൂര്‍ത്തി ഓഫീസിലെത്തിയെങ്കിലും സലോമി വസ്സമ്മതിച്ചു. ഇതോടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സലോമിക്ക് രണ്ട് മക്കളുണ്ട്. ഇവരുടെ ഭര്‍ത്താവ് സൈനിക ഉദ്യോഗസ്ഥനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT