India

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കോവിഡ്

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ഛണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കോവിഡ് സ്ഥിരീകരിച്ചു. ഖട്ടാർ തന്നെയാണ് ട്വിറ്ററിലൂടെ രോ​ഗ വിവരം അറിയിച്ചത്. 

കഴിഞ്ഞ ഒരാഴ്ചയായി തന്നോട് അടുപ്പം പുലർത്തിയ സഹപ്രവർത്തകരോടും മറ്റും സ്വയം നിരീക്ഷണത്തിൽ പോകാനും പരിശോധന നടത്താനും ഖട്ടാർ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട ഖട്ടാർ സ്വയം നിരീക്ഷണത്തിലായിരുന്നു. 

വ്യാഴാഴ്ച നടത്തിയ ആദ്യ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി നിരീക്ഷണത്തിൽ തുടരാൻ ഖട്ടാറിനോട് ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT