ദുഷ്യന്ത് ചൗതാല 
India

ഹരിയാനയില്‍ അപ്രതീക്ഷിത തിരിച്ചടി; ബിജെപി അധ്യക്ഷന്‍ രാജിവച്ചു

ബിജെപി സഖ്യം തൂത്തുവാരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പാടേ തള്ളി ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഢ്: ബിജെപി സഖ്യം തൂത്തുവാരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പാടേ തള്ളി ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ എന്‍ഡിഎയും യുപിഎയും ഇവിടെ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. 

ആകെയുള്ള 90 സീറ്റിലെയും ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരു കക്ഷികളും 35 വീതം സീറ്റുകളില്‍ മുന്നിലാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റില്‍ ഒരു കക്ഷിയും എത്തില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. 

ഇന്ത്യാ ടുഡേ ഒഴികെയുള്ള എക്‌സിറ്റ് പോളുകളെല്ലാം ബിജെപി സഖ്യത്തിന് വന്‍ വിജയമാണ് ഹരിയാനയില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ അതിന് അടുത്തെങ്ങും എത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ ബിജെപിക്കായില്ല. പാര്‍ട്ടിയുടെ മോശം പ്രകടനത്തിനു പിന്നാലെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവച്ചു. 

ദുഷ്യന്ത് ചൗതാലയുടെ പിന്തുണയ്ക്കായി കോണ്‍ഗ്രസ് സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലം പൂര്‍ണമായി പുറത്തുവന്നതിനു ശേഷമേ ഭാവികാര്യങ്ങളില്‍ നിലപാടെടുക്കൂ എന്ന് ചൗതാല അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

SCROLL FOR NEXT