India

ഹാജര്‍ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല: ഏഴുവയസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം; വീഡിയോ

ക്ലാസില്‍ ഹാജര്‍ വിളിച്ചപ്പോള്‍ അശ്രദ്ധ കാണിച്ചതിന് ഏഴു വയസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദനം. 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ക്ലാസില്‍ ഹാജര്‍ വിളിച്ചപ്പോള്‍ അശ്രദ്ധ കാണിച്ചതിന് ഏഴു വയസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദനം. അധ്യാപിക രണ്ട് കൈകളും ഉപയോഗിച്ച് കുട്ടിയുടെ ഇരു കവിളുകളിലും മാറി മാറി അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. റിതേഷ് എന്ന വിദ്യാര്‍ഥിക്കാണ് അധ്യാപികയില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.

ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ റിതേഷിന്റെ മുഖം നീരുവെച്ച് വീര്‍ത്തിരിക്കുന്നത് കണ്ടപ്പോള്‍ അച്ഛന്‍ പ്രവീണ്‍ ഗുപ്ത കാര്യമന്വേഷിക്കുകയായിരുന്നു. കുട്ടി ഒന്നും പറയാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തനായ പ്രവീണ്‍ റിതേഷിന്റെ സഹപാഠികളോട് കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന റിതേഷ് പഠിക്കുന്ന സ്‌കൂളില്‍ പോയി പ്രിന്‍സിപ്പലിനോട് പറഞ്ഞ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

കുട്ടിയുടെ പിതാവിനൊപ്പം സിസിടിവി ദൃശ്യങ്ങള്‍ കണ്ട പ്രിന്‍സിപ്പല്‍ റൊണാള്‍ഡ് റോഡ്രിഗസും ഞെട്ടിപ്പോയി. യാതൊരു ദയയുമില്ലാതെ കുട്ടിയെ മര്‍ദ്ദിച്ച അധ്യാപികയെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട ശേഷം സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയുടെ പിതാവ് അധ്യാപികയ്‌ക്കെതിരെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമെടുത്തിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT