India

ഹാഥ്‌രസില്‍ സിബിഐ അന്വേഷണം; ശുപാര്‍ശ ചെയ്ത് യോഗി സര്‍ക്കാര്‍

ഹാഥ്‌രസില്‍ സിബിഐ അന്വേഷണം; ശുപാര്‍ശ ചെയ്ത് യോഗി സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് സിബിഐക്ക്. കേസില്‍ സിബിഐ അന്വേഷണത്തിന് യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. 

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുട്ടിയുടെ വീട് സന്ദര്‍ശിച്ച് മടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിചച്ചത്. 

കേസില്‍ ഹാഥ്‌രസ് പൊലീസിന് വീഴ്ച പറ്റിയെന്ന് യുപി ഡിജിപി എച്ച്‌സി അവസ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനെ കണ്ടതിന് ശേഷമാണ് പൊലീസ് മേധാവിയുടെ പ്രതികരണം. പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌കരിച്ച ജില്ലാ കലക്ടര്‍ക്ക് എതിരെ കുടുംബം പൊലീസ് മേധാവിക്ക് പരാതി നല്‍കി. 

എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് ശേഷം, ആദ്യമായി കുടുംബത്തെ കാണാനെത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് അവസ്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'