India

ഹിന്ദിയില്‍ തോറ്റ ആളാണ് പ്രിയങ്ക, മോദിയെ കുറ്റം പറയാന്‍ യോഗ്യതയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി 

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്യാന്‍ ഒരു അര്‍ഹതയുമില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. 

മോദിയെ ചോദ്യം ചെയ്യാന്‍ പ്രിയങ്ക വാദ്രയ്ക്ക് ഒരു അര്‍ഹതയുമില്ല. കുറ്റം പറയാന്‍ വിദ്യാഭ്യാസ യോഗ്യതയുമില്ല. ജീസസ് ആന്റ് മേരി കോളേജില്‍ ഹിന്ദിയില്‍ പ്രിയങ്ക തോറ്റിരുന്നതായും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. 

ഗാന്ധി കുടുംബം ഒന്നടങ്കം രാജ്യത്തെ തകര്‍ത്തു. വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാല്‍ എന്തായിരിക്കും പ്രതിഫലനം എന്ന ചോദ്യത്തിന് അവിടെ ആര്‍ക്കു വേണമെങ്കിലും മത്സരിക്കാമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു