India

ഹിന്ദുക്കളുടെ ഭൂമി മുസ്ലീങ്ങള്‍ വാങ്ങുന്നത് തടയണം; ഇതിന് നിയമനിര്‍മാണം വേണമെന്ന് ബിജെപി എംഎല്‍എ

ഒരു മതവിഭാഗത്തില്‍പ്പെട്ട വ്യക്തിക്ക് മറ്റൊരു മതവിഭാഗത്തില്‍പ്പെട്ട വ്യക്തിയില്‍ നിന്നും ഭൂമി വാങ്ങണമെങ്കില്‍ ജില്ലാ കളക്ടറുടെ അനുമതി വേണം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഹിന്ദുക്കളുടെ ഭൂമി മുസ്ലീങ്ങള്‍ വാങ്ങുന്നതിനെതിരെ ബിജെപി എംഎല്‍എ. ഹിന്ദുക്കളുടെ ഭൂമി മുസ്ലീങ്ങള്‍ വാങ്ങുന്നത് തടയാന്‍ നിയമനിര്‍മാണം വേണമെന്നാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്നുമുള്ള ബിജെപി എംഎല്‍എ സംഗീത പാട്ടീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

തന്റെ മണ്ഡലത്തിലെ ഹിന്ദുക്കളുടെ ഭൂമി മുസ്ലീങ്ങള്‍ വാങ്ങാതിരിക്കാന്‍ ലീംബിയത്ത് മേഖലയില്‍ ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട് നടപ്പിലാക്കണമെന്ന് സംഗീത പട്ടീല്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി എംഎല്‍എ കളക്ടറെ സമീപിച്ചിട്ടുമുണ്ട്. 

ലിംബിയാത്ത് മേഖലയിലെ ഹിന്ദുക്കള്‍ ഭൂമി മുസ്ലീങ്ങള്‍ സ്വന്തമാക്കുന്ന വിഷയം ചൂണ്ടിക്കാട്ടി നിരവധി തവണ തന്നെ ബന്ധപ്പെട്ടു. അതിനാലാണ് ജില്ലാ കളക്ടര്‍ക്ക് മുന്‍പാകെ ഈ ആവശ്യം വെച്ചിരിക്കുന്നത്. ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ആക്ട് ഇവിടെ നടപ്പാക്കിയാല്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട വ്യക്തിക്ക് മറ്റൊരു മതവിഭാഗത്തില്‍പ്പെട്ട വ്യക്തിയില്‍ നിന്നും ഭൂമി വാങ്ങണമെങ്കില്‍ ജില്ലാ കളക്ടറുടെ അനുമതി വേണം. 

ഭൂമി വില്‍ക്കാന്‍ ഹിന്ദുക്കള്‍ തയ്യാറായില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തി ഭൂമി വില്‍പ്പിക്കുകയാണെന്ന് എംഎല്‍എ പറയുന്നു. ഒരിക്കല്‍ ലിംബിയാത്ത് ഹിന്ദു പ്രദേശമായിരുന്നു. എന്നാലിവിടെ ഇപ്പോള്‍ മുസ്ലീങ്ങളാണ് കൂടുതല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT