India

'ഹിപ്പപ്പൊട്ടോമൊൺസ്‌ട്രോസ്‌ക്യുപ്പി-ഡാലിയോഫോബിയ'- വിചിത്ര വാക്കുകളുമായി വീണ്ടും ശശി തരൂർ; അർഥം തേടി നെട്ടോട്ടമോടി സോഷ്യൽ മീഡിയ

'ഹിപ്പപ്പൊട്ടോമൊൺസ്‌ട്രോസ്‌ക്യുപ്പിഡാലിയോഫോബിയ'- വിചിത്ര വാക്കുകളുമായി വീണ്ടും ശശി തരൂർ; അർഥം തേടി നെട്ടോട്ടമോടി സോഷ്യൽ മീഡിയ

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ഇംഗ്ലീഷിലെ വിചിത്രമായ വാക്കുകളും കടിച്ചാൽ പൊട്ടാത്ത പ്രയോ​ഗങ്ങളുമായി നിരന്തരം സോഷ്യൽ മീഡിയയിൽ താരമാകാറുള്ള ആളാണ് തിരുവനന്തപുരം എംപി ശശി തരൂർ. ഇപ്പോഴിതാ അത്തരം വാക്കുകളുമായി വീണ്ടുമെത്തിയിരിക്കുകയാണ് ആദ്ദേഹം. തന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെ അനുകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയ്ക്ക് പ്രതികരണമായി ചെയ്ത ട്വീറ്റിലാണ് തരൂരിന്റെ ഏറ്റവും പുതിയ ഭാഷാ പ്രയോഗങ്ങളുള്ളത്.

കൊമേഡിയൻ ആയ സലോനി ഗൗർ തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെയും സങ്കീർണമായ ഭാഷാ പ്രയോഗത്തെയും ഒരു വെബ് സീരീസിലെ കഥാപാത്രത്തെ അനുകരിച്ച് അവതരിപ്പിച്ചു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിക്കുകയും ബോളിവുഡ് സംവിധായകൻ ഹൻസാൽ മേത്ത ഇത് തരൂരിനെ ടാഗ് ചെയ്ത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.

വീഡിയോയ്ക്ക് പ്രതികരണമായി ചേർത്ത ട്വീറ്റിലാണ് കടിച്ചാൽ പൊട്ടാത്ത പ്രയോ​ഗങ്ങൾ തരൂർ എഴുതിയിരിക്കുന്നത്. ഒരു വാചകത്തിൽതന്നെ ഉപയോഗിച്ചിരിക്കുന്ന ‘hippopotomonstrosesquipedaliophobia’, ‘garrulous’, ‘sesquipedalian' എന്നീ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിലർ രൂക്ഷമായ പരിഹാസവും ട്രോളുകളുമായി രംഗത്തെത്തിയപ്പോൾ മറ്റു ചിലർ ഈ വാക്കുകളുടെ അർഥം അന്വേഷിക്കുന്ന തിരക്കിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം