India

ഹിറ്റ്‌ലറും ശക്തനായിരുന്നു, എല്ലാ ഏകാധിപതികളും അങ്ങനെ തന്നെ; ഇന്ത്യയ്ക്ക് വേണ്ടത് അത്തരത്തിലുളള ആളുകള്‍ ആണോ?; മോദിയെ വിമര്‍ശിച്ച് സാം പിട്രോഡ 

പ്രധാനമന്ത്രി നരേന്ദ്രമോദി കരുത്തുറ്റ സര്‍ക്കാരിന്റെ പ്രതിരൂപമാണ് എന്ന ബിജെപിയുടെ ആവര്‍ത്തിച്ചുളള അവകാശവാദത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കരുത്തുറ്റ സര്‍ക്കാരിന്റെ പ്രതിരൂപമാണ് എന്ന ബിജെപിയുടെ ആവര്‍ത്തിച്ചുളള അവകാശവാദത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ. ശക്തമെന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇക്കാര്യം ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കേണ്ടതുണ്ടെന്ന് സാം പിട്രോഡ പറഞ്ഞു.

ഹിറ്റലറും ശക്തനായിരുന്നു. എല്ലാ ഏകാധിപതികളും ശക്തന്മാരായിരുന്നു. ചൈനീസ് നേതാവും ശക്തനാണ്. ഇന്ത്യയ്ക്ക് വേണ്ടത് അത്തരത്തിലുളള ആളുകള്‍ ആണോയെന്ന് സാം പിട്രോഡ ചോദിക്കുന്നു.

ബാലാക്കോട്ടിലെ ഭീകര താവളം ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്  പറയുന്നത്. എങ്കില്‍ ഇതിന്റെ സത്യാവസ്ഥ എല്ലാ ഇന്ത്യക്കാര്‍ക്കും അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്താണ് യഥാര്‍ത്ഥത്തില്‍ ആക്രമിച്ചത്. 300 പേരെ യഥാര്‍ത്ഥത്തില്‍ കൊന്നുവോ എന്നും സാം പിട്രോഡ ചോദിച്ചു. ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ആഗോള മാധ്യമങ്ങള്‍ പറയുന്നത്.ഇന്ത്യന്‍ പൗരന്‍ എന്ന് പറയുന്നത് തന്നെ തനിക്ക് മോശമായി തോന്നുന്നുവെന്നും സാം പിട്രോഡ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ