India

ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഗുളികകളുടെ ഉത്പാദനം 30 കോടി ആയി ഉയര്‍ന്നു; 13.75  ലക്ഷം പിസിആര്‍ കിറ്റുകള്‍ കൈവശമുണ്ട്: കേന്ദ്രസര്‍ക്കാര്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വീന്റെ ഉത്പാദനം വര്‍ധിച്ചതായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വീന്റെ ഉത്പാദനം വര്‍ധിച്ചതായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി. ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഗുളികകളുടെ നിര്‍മ്മാണം 30 കോടി ആയി ഉയര്‍ന്നു. 12.23 കോടി ഗുളികകളുടെ സ്ഥാനത്താണ് ഈ വര്‍ധനയെന്ന് ഉന്നതതല സമിതി പറയുന്നു.

നിലവില്‍ 16 കോടി ഗുളികകള്‍ വിപണിയില്‍ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് 35 ലക്ഷം ആര്‍ടി- പിസിആര്‍ കിറ്റുകളുടെ  ആവശ്യമാണ് ഉളളത്. 21.35 ലക്ഷം കിറ്റുകള്‍ക്കുളള ഓര്‍ഡര്‍ ഐസിഎംആര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 13.75 ലക്ഷം കിറ്റുകള്‍ ലഭ്യമായതായി ഉന്നതതല സമിതി വ്യക്തമാക്കി.

കോവിഡ് ചികിത്സയുടെ ഭാഗമായി 2.01 കോടി പിപിഇ കിറ്റുകളാണ് രാജ്യത്തിന് വേണ്ടി വരിക. വ്യക്തിഗത സുരക്ഷാ സംവിധാനമായ പിപിഇ കിറ്റുകള്‍ ലഭ്യമാക്കാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 2.22 കോടി കിറ്റുകള്‍ ലഭ്യമാക്കുന്നതിനാണ് ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ 1.42 കോടി കിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് തീരുമാനിച്ചത്. നിലവില്‍ പ്രതിദിനം 1.87 ലക്ഷം കിറ്റുകളാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നതെന്നും ഉന്നതതല സമിതി മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ്

''കത്തിച്ചു കളയും', പട്ടേലിന്‍റെ ആ ഭീഷണി ഏറ്റു; തീക്കളി നിര്‍ത്താന്‍ സര്‍ സിപി രാജകുടുംബത്തെ ഉപദേശിച്ചു'

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

SCROLL FOR NEXT