ചിത്രം: പിടിഐ 
India

ഹോം ക്വാറന്റൈനിലായ എംഎല്‍എയ്‌ക്കൊപ്പം വിരുന്ന്; നാല് മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

എംഎല്‍എയ്ക്ക് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേരെക്കൂടി ക്വാറന്റൈനിലാക്കുമെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന എംഎല്‍എയ്‌ക്കൊപ്പം വിരുന്ന് കഴിച്ച നാല് മാധ്യമപ്രവര്‍ത്തകര്‍ ഐസൊലേഷനില്‍. തെലങ്കാനയിലെ ഗഡ്‌വാല ടൗണില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന എംഎല്‍എയ്ക്ക് ഒപ്പമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഈ പ്രദേശം റെഡ് സോണ്‍ മേഖലയാണ്. 

എംഎല്‍എയ്ക്ക് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേരെക്കൂടി ക്വാറന്റൈനിലാക്കുമെന്നാണ് സൂചന. എംഎല്‍എ പങ്കെടുത്ത ശവസംസ്‌കാര ചടങ്ങിനെത്തിയ രണ്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം ഹോം ക്വാറന്റൈനിലായത്. എംഎല്‍എയുടെ പരിശോധന ഫലം നെഗറ്റീവാണ്. 

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയതെന്നും ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങളിലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT