India

ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

ട്രാന്‍സിറ്റ് ക്യാമ്പിന് സമീപമെത്തിയതോടെ യുവാക്കളെത്തി കാറിന്റെ ഗ്ലാസിലേക്ക് നിറമൊഴിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമിതും യുവാക്കളുമായി വാക്കേറ്റമായി. മൂന്ന് യുവാക്കളും ചേര്‍ന്ന് അമിതിനെ നിലത്ത് തള്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

മദ്യലഹരിയില്‍ ആയിരുന്ന പരാസ്, അന്‍ഗ്രേജ് സിങ്, ആനന്ദ് സിങ് എന്നിവരാണ് പൊലീസ് ഇന്‍സ്‌പെക്ടറുടെ കാറിന് നേരെ കളര്‍ ഒഴിച്ച ശേഷം ആക്രമിച്ചത്‌

ഭക്ഷണശാല അന്വേഷിച്ച് ബന്ധുക്കളുമായി രജൗരി ഗാര്‍ഡനിലേക്ക് പോവുകയായിരുന്നു സബ് ഇന്‍സ്‌പെക്ടര്‍ അമിത് കുമാര്‍. അവധിയില്‍
ആയതിനെ തുടര്‍ന്ന് സാധാരണ വേഷത്തിലുമായിരുന്നു. ട്രാന്‍സിറ്റ് ക്യാമ്പിന് സമീപമെത്തിയതോടെ യുവാക്കളെത്തി കാറിന്റെ ഗ്ലാസിലേക്ക് നിറമൊഴിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമിതും യുവാക്കളുമായി വാക്കേറ്റമായി. മൂന്ന് യുവാക്കളും ചേര്‍ന്ന് അമിതിനെ നിലത്ത് തള്ളിയിട്ട ശേഷം കുത്തുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ സമീപത്തുള്ള ബാലാജി ഹോസ്പിസ്റ്റലില്‍ കൊണ്ടു പോയി. അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി. അക്രമികളായ യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT