India

​ഗോഡ്സെ ​ഗാന്ധിജിയെ വധിച്ചു, പ്ര‍‍ജ്ഞ അദ്ദേഹത്തിന്റെ ആത്മാവിനെയും; കൈലാഷ് സത്യാര്‍ഥി

പ്ര​ജ്ഞ​യെ പോ​ലു​ള്ള​വ​ർ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ വ​ധി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി:  ഗാ​ന്ധി​ജിയു​ടെ ഘാ​ത​ക​ൻ നാ​ഥു​റാം ഗോ​ഡ്സെ​യെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ് താക്കൂറിനെതിരെ വിമർശനവുമായി സമാധാന നൊബേൽ ജോതാവ് കൈലാഷ് സത്യാര്‍ഥി. പ്ര​ജ്ഞ​യെ പോ​ലു​ള്ള​വ​ർ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ വ​ധി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. 

ഗോ​ഡ്സെ ഗാ​ന്ധി​യു​ടെ ശ​രീ​ര​ത്തെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​ജ്ഞ​യെ പോ​ലു​ള്ള​വ​ർ ഗാ​ന്ധി​യു​ടെ ആ​ത്മാ​വി​നെ​യും അ​ഹിം​സ, സ​മാ​ധാ​നം, സ​ഹി​ഷ്ണു​ത എ​ന്നി​വ​യെ​യും വ​ധി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ​ഗാന്ധിജി രാഷ്ട്രീയത്തിനും പാർട്ടികൾക്കും മുകളിലാണ്. ചെ​റി​യ നേ​ട്ട​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് ബി​ജെ​പി നേ​തൃ​ത്വം ഇ​ത്ത​ര​ക്കാ​രെ ഒ​ഴി​വാ​ക്കി രാ​ജ​ധ​ർ​മം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കഴിഞ്ഞദിവസം നാഥുറാം ​ഗോഡ്സെയെ പിന്തുണച്ചുളള പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി അനന്ത കുമാർ ഹെ​ഗ്ഡെയും രം​ഗത്തുവന്നു. ഇതിനിടെ, രാജീവ് ഗാന്ധിയെയും ഗോഡ്‌സെയെയും താരതമ്യം ചെയ്തുകൊണ്ടുളള ബിജെപി നേതാവ് നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവനയും വിവാദമായി. ഗോഡ്‌സെ ഒരാളെ കൊലപ്പെടുത്തി. കസബ് 72 പേരെ കൊലപ്പെടുത്തി. രാജീവ് ഗാന്ധി 17000 പേരെ കൊലപ്പെടുത്തി. ഇതില്‍ ആരാണ് കൂടുതല്‍ ക്രൂരനെന്ന് നിങ്ങള്‍ വിലയിരുത്തൂ എന്നായിരുന്നു കട്ടീലിന്റെ ട്വീറ്റ്.  മൂവരുടെയും പ്രസ്താവനകൾ തിരിച്ചടിയാകുമെന്ന് കണ്ട് ബിജെപി നേതൃത്വം ഇവരോട് വിശദീകരണം ആവശ്യപ്പെട്ടു. ഈ പ്രസ്താവനകൾ പാർട്ടിയുടേതല്ല. അവരുടെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

വിവാദ പ്രസ്താവനകള്‍ നടത്താനിടയായ കാരണം സംബന്ധിച്ച് പ്രജ്ഞാ സിംഗ് ഠാക്കൂര്‍, അനന്ത കുമാര്‍ ഹെഗ്‌ഡെ എന്നിവരോട് അച്ചടക്ക സമിതി വിശദീകരണം തേടുമെന്നാണ് അമിത് ഷാ പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT