Kerala

അഭയ കേസില്‍ വിചാരണ നടത്താനാവില്ലെന്ന് സിബിഐ കോടതി

ജഡ്ജി കേസിലെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് വിചാരണ നടത്താനാവില്ലെന്ന് കോടതി അറിയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഭയ കേസില്‍ വിചാരണ നടത്താനാവില്ലെന്ന് തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി. ജഡ്ജി കേസിലെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് വിചാരണ നടത്താനാവില്ലെന്ന് കോടതി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണ മറ്റു കോടതിയിലേക്കു മാറ്റും.

കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ജഡ്ജി സാങ്കേതികമായ തടസം ഉന്നയിച്ചിരിക്കുന്നത്. ജഡ്ജി സാക്ഷിപ്പട്ടികയില്‍ ഉള്ളതിനാല്‍ വിചാരണയ്ക്കു സാങ്കേതിക തടസമുണ്ട്. ഇതിനെത്തുടര്‍ന്ന് കേസ് എറണാകുളം സിബിഐ കോടതിയിലേക്കു മാറ്റുമെന്നാണ് കരുതുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്