Kerala

എം വിന്‍സെന്റ് എംഎല്‍എയെ അറസ്റ്റ് ചെയ്യും

വീട്ടമ്മയുടെ ആത്മഹത്യാ ശ്രമത്തില്‍ എംവിന്‍സെന്റ് എംഎല്‍എയെ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വീട്ടമ്മയുടെ ആത്മഹത്യാ ശ്രമത്തില്‍ എംവിന്‍സെന്റ് എംഎല്‍എയെ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയതിനും ആത്മഹത്യാ പ്രേരണയുമാണ് എംഎല്‍എയുടെ മേല്‍ ചുമത്തിയത്. 

പരാതിയില്‍ വീട്ടമ്മ ഉറച്ചുനിന്നതോടെയാണ് എംഎല്‍എയുടെ അറസ്റ്റിലേക്ക്  കാര്യങ്ങള്‍ നീങ്ങിയത്. വീട്ടമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബപരമായ കാര്യങ്ങളാണെന്നും താന്‍ മൂലമല്ലെന്ന് മാധ്യമങ്ങളോടും പാര്‍ട്ടിക്കാരോടും പറയണമെന്നും എംഎല്‍എ ആത്മഹത്യക്ക്് ശ്രമിച്ച വീട്ടമ്മയുടെ സഹോദരനോട് സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എംഎല്‍എയെ ചോദ്യം ചെയ്യുന്നതിനായി സ്പീക്കറുടെ അനുമതിയും തേടിയിരുന്നു.  അതേസമയം തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് ഡിജിപിക്ക് എംഎല്‍എ പരാതി നല്‍കിയിരുന്നു 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

പ്രേം നസീര്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍; നാലുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി