Kerala

കനത്ത മഴ; തലശ്ശേരി ബസ് സ്റ്റാൻഡ് വെള്ളത്തിൽ

കനത്ത മഴ; തലശ്ശേരി ബസ് സ്റ്റാൻഡ് വെള്ളത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂരിലെ ചില പ്രദേശങ്ങളിൽ വെള്ളം കയറി. ഉച്ച മുതലാണ് മഴ പെയ്യാൻ ആരംഭിച്ചത്. പിന്നീട് കനക്കുകയായിരുന്നു.

തലശ്ശേരി ബസ് സ്റ്റാൻഡിൽ മുട്ടോളം വരെ വെള്ളം പൊങ്ങി. പല കടകളിലും വെള്ളം കയറി. ഞായറാഴ്ച ആയതിനാൽ  കടകൾ അടച്ച നിലയിലായിരുന്നു.

ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം നീക്കി. റോഡിൽ വാഹനങ്ങൾ കുറവായതിനാൽ വെള്ളക്കെട്ടുണ്ടായ ഇടങ്ങളിൽ ഒന്നും ഗതാഗത തടസമുണ്ടായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്‌ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്