Kerala

കെഎം മാണിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയും പാലാ എംഎല്‍എയുമായി കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയും പാലാ എംഎല്‍എയുമായി കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോദി അനുശോചനം രേഖപ്പെടുത്തിയത്. 

കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു മാണിയെന്ന് അദ്ദേഹം കുറിച്ചു. ദീര്‍ഘ കാലം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയത് കാണിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധമാണ്. കേരള രാഷ്ട്രീയത്തിന് അദ്ദേഹം നല്‍കിയ സംഭാവന എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ മരണത്തില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനേയും പ്രസ്ഥാനത്തിനേയും അനുശോചനം അറിയിക്കുന്നതായും മോദി വ്യക്തമാക്കി. 

ഇന്ന് വൈകീട്ട് 4.57നാണ് കെഎം മാണി മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാവിലെ അരോഗ്യ നില മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമാകുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്‍; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

വ്യാപാരത്തിൽ ലാഭം, വാഹന യാത്രയിൽ ജാഗ്രത വേണം

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'