കോട്ടയം: സ്വകാര്യബസ് ബൈക്കിലിടിച്ച് ഉണ്ടായ ഇപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോട്ടയം മുണ്ടക്കയത്താണ് അപകടമുണ്ടായത്. കോരുത്തോട്, കുളത്തുങ്കൽ ജോയി ഏബ്രഹാമിന്റെ മകൻ ജിജോ ജോയ് (20) ആണ് ദാരുണമായി മരണപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് 7.30-ന് ദേശീയ പാതയിൽ മുണ്ടക്കയം വൈഎംസിഎ ജംഗ്ഷനിലായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്കുവന്ന സ്വകാര്യ ബസിൽ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ തല പൊട്ടി ശരീര ഭാഗങ്ങൾ റോഡിൽ ചിതറി വീണു. സംഭവസ്ഥലത്ത് വച്ചുതന്നെ ജിജോ മരിച്ചു.
അപകടത്തിൽ ജിജോയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. പനക്കച്ചിറ മഞ്ഞപള്ളിൽ അഖിലിനാണു പരിക്കേറ്റത്. അഖിലിനെ ഗുരുതര പരിക്കുകളോടെ കാത്തിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജിയാണ് മരിച്ച ജിജോയുടെ മാതാവ്. ജോമോൾ ഏക സഹോദരിയാണ്. മൃതദേഹം ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates