Kerala

ചത്തകോഴികളെ വിറ്റു; നാട്ടുകാര്‍ കോഴിക്കട പൂട്ടിച്ചു

സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളികളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചത്തകോഴികളെ കടയില്‍ നിന്ന് വിറ്റതായും ബോധ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നാദാപുരം ചേറ്റുവെട്ടി - എയര്‍പോര്‍ട്ട് റോഡില്‍ മൊതക്കര പള്ളിക്ക് സമീപം ചത്തകോഴികളെ വിറ്റതിനെ തുടര്‍ന്ന് സിപിആര്‍ കോഴിക്കട പൂട്ടിച്ചു. ഞായാറാഴ്ചയാണ് സംഭവം. കടയില്‍ വില്‍ക്കാനായി വെച്ച കോഴികള്‍ക്കൊപ്പം പത്തോളം ചത്ത കോഴികളെ കണ്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. 

സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളികളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചത്തകോഴികളെ കടയില്‍ നിന്ന് വിറ്റതായും ബോധ്യപ്പെട്ടു. ഇവിടെ നിന്ന് ടൗണിലെ  പല കടകളിലും ഇറച്ചി എത്തിച്ച് നല്‍കാറാണ് പതിവ്. മിക്കവാറും ചത്തകോഴികളെയാണ് കടകളില്‍ വില്‍പ്പന നടത്തിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ സംഘടിച്ചതോടെ നാദാപും പൊലീസ്, തൂണേരി പഞ്ചായത്ത് ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇറച്ചിക്കട അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കി. ഇറച്ചിക്കടയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ