Kerala

തിരുവനന്തപുരത്ത് വാഹനാപകടം; നാലു പേര്‍ മരിച്ചു

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വണ്ടി നിയന്ത്രണം വിട്ട് കലിങ്കില്‍ ഇടിച്ച് തകരുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തലസ്ഥാനത്തുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വണ്ടി നിയന്ത്രണം വിട്ട് കലിങ്കില്‍ ഇടിച്ച് തകരുകയായിരുന്നു. വാഹനത്തിലുണ്ടായ നാലു പേര്‍ മരിച്ചു, പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കഴക്കൂട്ടം സ്വദേശികളായ ലാല്‍, നീജീബ്, വെഞ്ഞാറമൂട് സ്വദേശികളായ ഷമീര്‍ സുല്‍ഫി എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് സ്വദേശിയായ നിവാസ് അപകടനില തരണം ചെയ്തിട്ടില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പ്രദേശവാസികളും റോഡിലൂടെ പോയ മറ്റു യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം