Kerala

പീഡനക്കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ

2017 ഒക്ടോബറിലെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്.  പ്രതി  ഷാജഹാനെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ സിപിഎം നേതാവ് അറസ്റ്റിൽ. വെളിയങ്കോട് തണ്ണിത്തുറ മുന്‍ ബ്രാഞ്ച് സെക്രട്ടറി ടി.എന്‍. ഷാജഹാനെ (ഷാജി- 41) യാണ് തിങ്കളാഴ്ച പൊന്നാനി സി ഐയും സംഘവും പിടികൂടിയത്. ഷാജഹാനെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. 

ഷാജഹാൻ

2017 ഒക്ടോബറിലെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്. പരാതി നൽകിയ പെണ്‍കുട്ടിയെ പൊന്നാനി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും തുടര്‍ന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പോലീസ് അറസ്റ്റ് വൈകിക്കുകയായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. 

എടപ്പാളിലെ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവം വിവാദമായതോടെയാണ് സിപിഎം നേതാവിനെതിരായ പരാതിയിലും ഉടൻ നടപടി എടുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. പ്രതി ഷാജഹാനെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്