പ്രതീകാത്മക ചിത്രം 
Kerala

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

ഡിവൈഎഫ്‌ഐ നേതാവും ചങ്ങരോത്ത് പഞ്ചായത്ത് അംഗവുമായ കെ പി ജയേഷിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  പേരാമ്പ്ര പന്തിരീക്കരയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്‌ഐ നേതാവും ചങ്ങരോത്ത് പഞ്ചായത്ത് അംഗവുമായ കെ പി ജയേഷിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. 

ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലിന് ശേഷം പേരാമ്പ്രയില്‍ ആര്‍എസ്എസ്- സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോബേറുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക