Kerala

ബൈക്ക് മോഷണം പോയി; ഉടമ അറിയും മുന്‍പ് കണ്ടെത്തി പൊലീസ്

ബൈക്ക് മോഷണം പോയത് ഉടമ അറിഞ്ഞില്ല, പക്ഷേ പൊലീസ് അറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബൈക്ക് മോഷണം പോയത് ഉടമ അറിഞ്ഞില്ല, പക്ഷേ പൊലീസ് അറിഞ്ഞു. പച്ചാളം സ്വദേശി ജെസ് ഡി ഫ്രാന്‍സിസിന്റെ ബൈക്കാണ് മോഷണം പോയി മിനിട്ടുകള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തിയത്. 

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രാത്രിയാണ് മോഷണം പോയത്. എറണാകുളം നോര്‍ത്ത് പൊലീസിന്റെ നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നിലാണ് മോഷ്ടാക്കള്‍ ബൈക്കുമായി ചെന്നുപെട്ടത്. പിടിയിലാകാതിരിക്കാന്‍ സംഘം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 

പൊലീസ് ബൈക്ക് സ്‌റ്റേഷനിലെത്തിച്ചു. രാവിലെ ഏഴിന് പുറത്തിറങ്ങാന്‍ നേരത്താണ് ബൈക്ക് മോഷണം പോയ വിവവരം ജെസ് അറിയുന്നത്. ഉടന്‍തന്നെ വിവരം പൊലീസ് കണ്‍ട്രോള്‍ റൂമിലും നോര്‍ത്ത് സ്‌റ്റേഷനിലും അറിയിച്ചു. നമ്പറും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ നോര്‍ത്ത് പൊലീസ്, പതിനഞ്ച് മിനിട്ടിനുള്ളില്‍ ജെസിനെ തിരികെ വിളിച്ചു. ബൈക്ക്‌സ്‌റ്റേഷനിലുണ്ടെന്നും രേഖകളുമായി വന്നാല്‍ കൊണ്ടുപോകാമെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ജെസ് ബൈക്ക് കൊണ്ടുപോയി. പൊലീസിന്റെ രാത്രി പരിശോധനയാണ് തന്റെ ബൈക്ക് തിരികെ കിട്ടാന്‍ സഹായിച്ചതെന്ന് ജെസ് പിന്നീട് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

പ്രേം നസീര്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍; നാലുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി