Kerala

കൊട്ടാരക്കര മാര്‍ക്കറ്റിനുള്ളില്‍ തീ പിടിത്തം; 21 കടകള്‍ കത്തി നശിച്ചു

മാര്‍ക്കറ്റിനുള്ളില്‍  ഉണ്ടായ തീപിടിത്തത്തില്‍ 21 കടകള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: മാര്‍ക്കറ്റിനുള്ളില്‍  ഉണ്ടായ തീപിടിത്തത്തില്‍ 21 കടകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മാര്‍ക്കറ്റിനുള്ളില്‍ നിന്നും പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.

വസ്ത്രശാലയില്‍ നിന്നാണ് തീ പിടിത്തം ഉണ്ടായതെന്നും ഇത് പാത്രങ്ങളും മറ്റും വില്‍ക്കുന്ന കടകളിലേക്ക് പടരുകയായിരുന്നുവെന്നുമാണ്  അനുമാനം.  സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായാണ് വ്യാപാരികള്‍ പറയുന്നത്.
 മൂന്ന് മണിക്കൂറോളം ഫയര്‍ഫോഴ്‌സ് പരിശ്രമിച്ചാണ് തീയണച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ

ദുബൈ മെട്രോയിലേക്ക് 'ഷോര്‍ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ആശ്വാസം