Kerala

മുല്ലപ്പൂവിന് റെക്കോഡ് വില, കിലോയ്ക്ക് നാലായിരം രൂപയിലേറെ

മുല്ലപ്പൂവിന് റെക്കോഡ് വില, കിലോയ്ക്ക് നാലായിരം രൂപയിലേറെ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുല്ലപ്പൂവിന് സംസ്ഥാനത്ത് റെക്കോഡ് വില. കിലോയ്ക്ക് നാലായിരം രൂപയിലധികമാണ് പലയിടത്തും മുല്ലപ്പൂവിന്റെ വില. സമീപകാലത്തൊന്നും മുല്ലപ്പൂവിന് ഇത്രയും വില വന്നിട്ടില്ലെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടില്‍ ഇത്തവണ നല്ല തണുപ്പായത് മുല്ലപ്പൂ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. പൂ ഉത്പാദനം ഇക്കുറി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനൊപ്പം പൊങ്കല്‍ സീസണ്‍ കൂടി എത്തിയതോടെ വില കുതിച്ചുകയറുകയായിരുന്നു.

കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്ക് തമിഴ്‌നാട്ടിലെ ശങ്കരന്‍ കോവിലിലെ മാര്‍ക്കറ്റില്‍നിന്നാണ് പ്രധാനമായും പൂ കൊണ്ടുവരുന്നത്. തെങ്കാശി, തോവാള എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന പൂവാണ് പ്രധാനമായും ഇവിടെ എത്തുന്നത്. ശങ്കരന്‍ കോവില്‍ പൂ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം മുല്ലപ്പൂ വില നാലായിരം രൂപയില്‍ എത്തിയതായി വ്യാപാരികള്‍ പറയുന്നു. മധുരയില്‍ 3600 രൂപയാണ് മുല്ലപ്പൂ വില.

പൊങ്കല്‍ ആഘോഷം തീരുന്നതോടെ വിലയില്‍ ഇടിവു വരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വില കുതിച്ചുകയറിയത് കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

'യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ'; ഡല്‍ഹിയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് അഭിജിത് ദീപ്‌കെ

ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്

Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരം​ഗം; ബം​ഗാളിൽ ബിജെപി കുതിപ്പ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ