Kerala

ശൈത്യകാല മഴയിൽ  57% കുറവ്  ; മഴയില്ലാതെ മൂന്ന് ജില്ലകൾ

ശരാശരി 22.4 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ പെയ്തത് 9.6 മില്ലിമീറ്റർ മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം > സംസ്ഥാനത്ത് പെയ്ത ശൈത്യകാല മഴയിൽ ഇത്തവണ 57% കുറവ് രേഖപ്പെടുത്തി. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ശരാശരി 22.4 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ പെയ്തത് 9.6 മില്ലിമീറ്റർ മാത്രം. കഴിഞ്ഞ ശൈത്യകാലത്ത് 13.1 മില്ലിമീറ്റർ ലഭിച്ചിരുന്നു.

ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചതു തിരുവനന്തപുരം ജില്ലയിലാണ് (51.1). കോഴിക്കോട്, പാലക്കാട്‌, തൃശൂർ ജില്ലകളിൽ മഴ ലഭിച്ചില്ല. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിഞ്ഞ വർഷത്തെക്കാൾ മഴ കിട്ടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

തിരുവനന്തപുരത്ത് കഴിഞ്ഞവർഷം 11.0 മില്ലിമീറ്റർ മഴ ലഭിച്ച സ്ഥാനത്ത് ഇത്തവണ 51.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. എറണാകുളത്ത് കഴിഞ്ഞ തവണ 7.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചതെങ്കിൽ, ഇത്തവണ 36.9 മില്ലിമീറ്റർ മഴ പെയ്തു. ആലപ്പുഴയിൽ 2019 ൽ മൂന്നു മില്ലി മീറ്റർ മഴ കിട്ടിയപ്പോൾ ഇത്തവണ അത് 14.6 മില്ലി മീറ്ററായി ഉയർന്നു. 

അതേസമയം പത്തനംതിട്ടയിൽ  2019 ൽ 75.3 മില്ലിമീറ്റർ മഴ ലഭിച്ച സ്ഥാനത്ത് ഇത്തവണ പെയ്തത് 11.4 മില്ലിമീറ്റർ മാത്രം. ഇടുക്കിയിൽ കഴിഞ്ഞവർഷം 25.9 മില്ലിമീറ്റർ മഴയാണ് പെയ്തതെങ്കിൽ ഇത്തവണ ലഭിച്ചത് 4.5 മില്ലി മീറ്റർ മാത്രവും. വയനാട്ടിലും മഴ ​ഗണ്യമായി കുറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും