Kerala

സംസ്ഥാനത്ത് 509 ഹോട്ട്‌സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതിയ 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി.  തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര്‍ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (11), മടവൂര്‍ (8), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ മേലില (വാര്‍ഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പോരുവഴി (14, 17), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ പൊന്നാനി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (13), വെച്ചൂച്ചിറ (11), തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് (11), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (2, 3, 7, 13, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 509 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത