Kerala

സമുദായ സംഘടനകളുടെ വോട്ട് കൊണ്ടല്ല എൽഡിഎഫ് വിജയിച്ചത്; കാനം 

നിയമസഭാ തെരഞ്ഞെടുപ്പിൽ സമുദായ സംഘടനകൾ വോട്ട് ചെയ്തിട്ടല്ല എൽഡിഎഫ് വിജയിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ സമുദായ സംഘടനകൾ വോട്ട് ചെയ്തിട്ടല്ല എൽഡിഎഫ് വിജയിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫും എൻഎസ്എസും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് കാനത്തിന്റെ പ്രതികരണം. 

മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടതിൽ തെറ്റില്ല. മറ്റൊരു ചടങ്ങിനു പോയപ്പോൾ വെള്ളാപ്പള്ളിയെയും കുടുംബത്തെയും കാണുക മാത്രമാണ് അവർ ചെയ്തതെന്ന് കാനം പറഞ്ഞു. 

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് അന്യായമായി പരോൾ നൽകുന്നതായുള്ള ആക്ഷേപം ചൂണ്ടിക്കാട്ടിയപ്പോൾ, ജയിലിൽ കിടക്കുന്നവർക്കും മനുഷ്യാവകാശമുണ്ടെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. സുപ്രീം കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവർക്കും അത്തരം അവകാശങ്ങൾ ലഭിക്കണമെന്നാണ് അഭിപ്രായം. തടവുപുള്ളികൾക്ക് പരോൾ അനുവദിക്കുന്നത് പുതിയ വിശേഷമായി എടുക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു