ഇടുക്കി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ പള്‍സര്‍ സുനിയേയും, വിജീഷിനേയും കൊണ്ട് പോലീസ് വാഗമണ്ണില്‍ തെളിവെടുപ്പിനെത്തി. ആദ്യം കോയമ്പത്തൂരിലെത്തിയ പ്രതികള്‍ പിന്നീട് ഒളിവില്‍ കഴിയാനായി വാഗമണ്ണിലേക്കാണ് പോയത്. വാഗമണ്ണില്‍ ഭക്ഷണം വാങ്ങിയ ഹോട്ടലിന്റെ ഉടമ ഇരുവരെയും തിരിച്ചറിഞ്ഞു.
വാഗമണ്ണിലെ ചെങ്കുത്തായ ജനവാസം കുറഞ്ഞ സ്ഥലത്താണ് സുനിയും വിജീഷും തങ്ങിയിരുന്നത്. ജനവാസമില്ലാത്ത മേഖലയായതിനാലാണ് വാഗമണ്ണില്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്ന് ഫോണും ടാബും കണ്ടെടുത്തിട്ടുണ്ട്. നടിയുടെ രംഗങ്ങള്‍ പതിഞ്ഞ ഫോണ്‍ തന്നെയാണോ ഇതെന്ന് വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates