Kerala

സ്കൂട്ടറിലെത്തി മാലമോഷണം ; സിആർപിഎഫ് കോൺസ്റ്റബിൾ പിടിയിൽ

തിരുവല്ല കോയിപ്രം കുന്നത്തുംകര കാഞ്ഞിരംനിൽക്കുന്നതിൽ വിജിത്തിനെയാണ്  മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിലായി. തിരുവല്ല കോയിപ്രം കുന്നത്തുംകര കാഞ്ഞിരംനിൽക്കുന്നതിൽ വിജിത്തിനെയാണ് (28) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നിത്തല കല്ലുമ്മൂട് കാട്ടിൽ മുക്കിന് സമീപമായിരുന്നു മോഷണം. 

നടന്നുപോയ ചെന്നിത്തല സ്വദേശിനി കോമളത്തിനോട് (58) വഴി ചോദിക്കാനെന്ന വ്യാജേന സമീപം സ്‌കൂട്ടർ നിർത്തിയ വിജിത് അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഡൽഹിയിൽ ജോലി ചെയ്യുന്ന വിജിത് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. 

 മാല പൊട്ടിക്കലുമായി ബന്ധപ്പെട്ടു വിജിത്തിന്റെ പേരിൽ കോട്ടയം ജില്ലയിലെ പാമ്പാടി സ്‌റ്റേഷനിൽ ഒന്നും കറുകച്ചാൽ സ്‌റ്റേഷനിൽ രണ്ടും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ വിജിതിനെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം