Kattappana BRC 
Kerala

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്

ബിആർസിയിലേക്ക് വന്ന ഒരുകോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൊടുപുഴ: കട്ടപ്പനയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ (ബിആർസി) ഒരു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സംഭവത്തിൽ കരാർ ജീവനക്കാരായിരുന്ന രണ്ട് പേർക്കെതിരെ കേസെടുത്തു. അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അശോക് വി ജോസഫ്, എംഐഎസ് കോർഡിനേറ്ററായിരുന്ന അഞ്ജലി ദാസ് എന്നിവർക്കെതിരെയാണ് കേസ്.

2022 ഏപ്രിൽ ഒന്നു മുതൽ ഈ വർഷം ജൂൺ 30 വരെയുള്ള കാലയളവിൽ ബിആർസിയിലേക്ക് വന്ന ഒരുകോടിയോളം രൂപ ഇരുവരുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പരാതി. നേരത്തെ മുൻപ് നടന്ന ആഭ്യന്തര ഓഡിറ്റിൽ 32 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും പുറത്താക്കുകയും തുക തിരിച്ച് അടപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വർഷക്കാലത്തെ ഓഡിറ്റിലാണ് 32 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ കൂടുതൽ തുകയുടെ തിരിമറി നടന്നതായി ആരോപണം ഉയർന്നിരുന്നു.

ഇതേത്തുടർന്ന് 2022 മുതലുള്ള കണക്കുകൾ പരിശോധിച്ചപ്പോഴാണ് ഒരുകോടിയോളം രൂപയുടെ തിരിമറികൾ കണ്ടെത്തിയതെന്നാണ് വിവരം. ആദ്യഘട്ടത്തിൽ 32 ലക്ഷം രൂപ തിരിച്ചടപ്പിച്ചിരുന്നെങ്കിലും സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ കൂടുതൽ ക്രമക്കേട് സ്ഥിരീകരിച്ചതോടെ ബിആർസി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Kattappana BRC ₹1 Crore Financial Fraud: Two Contract Employees Charged

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ പ്രതികാര നടപടി; സതീശന്‍ സര്‍ക്കാര്‍ ഇഡിയുടെ ഏജന്റായി പ്രവര്‍ത്തിക്കരുത്': മുന്നറിയിപ്പുമായി സിപിഎം പിബി

ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ടെന്ന് പിണറായി, വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അമ്മയ്ക്കുനേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം ദേഹത്തുവീണ് എട്ടുവയസ്സുകാരിക്ക് പൊള്ളലേറ്റു; അച്ഛന്‍ അറസ്റ്റില്‍

'വിവാഹം സ്ത്രീയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കലല്ല'; ഭര്‍തൃ ബലാത്സംഗം സംബന്ധിച്ച വ്യവസ്ഥ പരിശോധിക്കണമെന്ന് സുപ്രീംകോടതി

ഹ്യുണ്ടായിയുടെ പുതിയ എസ് യുവി വരുന്നു, 'ബയോണ്‍'; അറിയാം ഫീച്ചറുകള്‍