Cannabis 
Kerala

തലസ്ഥാനത്ത് വന്‍ ലഹരിവേട്ട; ബൈക്കില്‍ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി

ഈഞ്ചക്കലില്‍ നിന്നാണ് കഞ്ചാവു കടത്തിയ രണ്ടുപേര്‍ പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കില്‍ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി. ഈഞ്ചക്കലില്‍ നിന്നാണ് കഞ്ചാവു കടത്തിയ രണ്ടുപേര്‍ പിടിയിലായത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നു.

പുലര്‍ച്ചെ പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടുന്നത്. സംശയം തോന്നി തടഞ്ഞുനിര്‍ത്തി ഇവരുടെ കൈവശമുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ഫോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തികിന്റെ നിര്‍ദേശപ്രകാരം ഇന്നലെ മുതല്‍ വ്യാപക പരിശോധന നടത്തി വരികയായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്‍- നാര്‍കോ ഹണ്ട് എന്ന പദ്ധതി ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമായാണ് പരിശോധന നടത്തിയത്.

10 kg of ganja seized in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

ദോശ കൊടുക്കാന്‍ വൈകി, തട്ടുകട തല്ലിത്തകര്‍ത്തു, ദമ്പതികളെ ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

'കുറ്റം എന്നെങ്കിലും മറനീക്കി പുറത്ത് വരും'; ആദ്യമായി പൊലീസ് വേഷത്തില്‍ പാര്‍വതി; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ടീസര്‍

കാര്‍ മതിലില്‍ ഇടിച്ചു തീപിടിച്ചു; വയോധികന് ദാരുണാന്ത്യം

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, മദ്യപിച്ച് ട്രെയിനില്‍ കയറേണ്ട; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍