Thanha 
Kerala

ഉമ്മയ്‌ക്കൊപ്പം കുളിക്കാന്‍ പോയി,10 വയസുകാരി ഒഴുക്കില്‍പ്പെട്ടു; മൃതദേഹം കണ്ടെത്തിയത് മൂന്നാം നാള്‍

രണ്ട് ദിവസം മുമ്പ് രണ്ട് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഉമ്മയ്‌ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു 10 വയസുകാരി തന്‍ഹ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തന്‍ഹ ഷെറിന്റെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പ് രണ്ട് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഉമ്മയ്‌ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു 10 വയസുകാരി തന്‍ഹ. 12 വയസ്സുള്ള സഹോദരനും ഒപ്പമുണ്ടായിരുന്നു. 12 വയസ്സുകാരനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തന്‍ഹയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോഴിക്കോട് കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തില്‍പെട്ടത്.

മൂന്നാം ദിവസമാണ് ഒഴുക്കില്‍പ്പെട്ട സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെ തന്‍ഹയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂബാ സംഘം പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

10-year-old girl drowned while going for a bath with her mother; body found on the third day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT