തോമസ് കെ തോമസ് ഫെയ്‌സ്ബുക്ക്
Kerala

കൂറുമാറ്റത്തിന് 100 കോടി കോഴ; അന്വേഷിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിച്ച് എന്‍സിപി

ആരോപണം അന്വേഷിച്ച് 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടതുപക്ഷത്തെ എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് എന്‍സിപി. നാലംഗ കമ്മീഷനെ എന്‍സിപി നേതൃത്വം നിയോഗിച്ചു. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര്‍ രാജന്‍, ജോബ് കാട്ടൂര്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍.

ആരോപണം അന്വേഷിച്ച് 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂറുമാറ്റത്തിന് എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.

എംഎല്‍എമാരെ അജിത് പവാറിന്റെ എന്‍സിപി വഴി ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് മന്ത്രി സ്ഥാനം നല്‍കാത്തതു സംബന്ധിച്ച വിശദീകരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

'സഹിച്ചും അഡ്ജസ്റ്റ് ചെയ്തും ഞാന്‍, ആര്‍ക്കെങ്കിലും ഒന്ന് രക്ഷിക്കാനാകുമോ?'; വിമര്‍ശനങ്ങള്‍ക്കെതിരെ രാജലക്ഷ്മി

'സിപിഎം ജില്ലാ സെക്രട്ടറി കള്ളം പറയുന്നു, ശ്രുതിക്ക് വീടുവച്ച് നല്‍കുമെന്ന് പറഞ്ഞിട്ടില്ല'; മറുപടിയുമായി ടി സിദ്ദിഖ്

പൊള്ളലേറ്റാല്‍ എന്ത് ചെയ്യണം? അറിയാം ചില ഫസ്റ്റ്എയ്ഡ് തെറ്റിദ്ധാരണകള്‍

'മദ്യപിച്ച് ലക്കുകെട്ട് രാത്രിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറയും, പിറ്റേദിവസം എനിക്കത് ഓർമ കാണില്ല'; നടൻ പിയുഷ് മിശ്ര

SCROLL FOR NEXT