കഞ്ചാവ് പിടികൂടിയപ്പോള്‍ / ടെലിവിഷന്‍ ദൃശ്യം 
Kerala

ആന്ധ്രയില്‍ നിന്നും കാറില്‍ കൊച്ചിയിലേക്ക് കടത്താന്‍ ശ്രമം, ചാലക്കുടിയില്‍ 100 കിലോ കഞ്ചാവ് പിടികൂടി ; മൂന്നുപേര്‍ അറസ്റ്റില്‍

പരിശോധനയില്‍ കാറില്‍ നിന്നും ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് കടത്ത് പിടികൂടി. ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് 100 കിലോ കഞ്ചാവ് പിടികൂടിയത്. കൊച്ചിക്കാരായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവെത്തുന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.   തൃശ്ശൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ചാലക്കുടി പൊലീസുമായി ചേര്‍ന്നായിരുന്നു പരിശോധന. 

ഇതിനിടെ സ്വിഫ്റ്റ് കാറില്‍ കഞ്ചാവുമായെത്തിയ സംഘം കുടുങ്ങുകയായിരുന്നു. 
പരിശോധനയില്‍ ഇവരുടെ കാറില്‍ നിന്നും ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുത്തു. 

എറണാകുളത്ത് വിവിധ ഇടങ്ങളില്‍ വില്‍പ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചത്. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT