വിഡിയോ സ്ക്രീൻഷോട്ട് 
Kerala

തിരുവനന്തപുരത്ത് നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചിലും ശ്വാസതടസവും, പകര്‍ച്ച വ്യാധിയെന്ന് സംശയം

ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. ചൊറിച്ചില്‍ അനുഭവപ്പെട്ട ആശുപത്രിയില്‍ ചികിത്സ തേടി.  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യുപി സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസവും. പകര്‍ച്ചവ്യാധിയെന്നാണ് സംശയം. ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. ചൊറിച്ചില്‍ അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.  

ആറാം ക്ലാസിലെ നൂറോളം കുട്ടികള്‍ക്കാണ് ചൊറിച്ചിലുണ്ടായിരിക്കുന്നത്. അഞ്ച് കുട്ടികള്‍ക്കാണ് ആദ്യം ചൊറിച്ചില്‍ അനുഭവപ്പെട്ടത്. പിന്നീടാണ് കൂടുതല്‍ കുട്ടികളിലേക്ക് ബാധിച്ചത്. ഇതോടെ ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും ചെയ്തു. 

അവധി കൊടുത്ത കുട്ടികളെ അതേ ക്ലാസില്‍ തന്നെ വീണ്ടും പ്രവേശിപ്പിച്ചു. ഇതോടെ വീണ്ടും ചൊറിച്ചില്‍ അനുഭവപ്പെട്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

SCROLL FOR NEXT