പ്രതീകാത്മക ചിത്രം 
Kerala

അമ്മയുടെ അറിവോടെ 11 കാരിയെ പീഡിപ്പിച്ചു; കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റില്‍

കുട്ടി സ്‌കൂളില്‍ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും പോക്‌സോ കേസില്‍ മലപ്പുറത്ത് അറസ്റ്റിലായി. ബാങ്കിലെ ക്ലാര്‍ക്ക് അലി അക്ബര്‍ ഖാനും പെണ്‍സുഹൃത്തുമാണ് അറസ്റ്റിലായത്. പെണ്‍സുഹൃത്തിന്റെ അറിവോടെ അവരുടെ മകളെ പീഡിപ്പിച്ചു എന്നാണ് കേസ്. 

തിരുവനന്തപുരം പൊലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. അവിടെ പഠിക്കുന്ന കുട്ടി സ്‌കൂളില്‍ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. കുറ്റകൃത്യം നടന്നത് മലപ്പുറത്തു വെച്ചായിരുന്നു. ഇതിനാല്‍ കേസ് മലപ്പുറം വനിതാ പൊലീസിന് കൈമാറുകയായിരുന്നു. 

പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ കാമുകിയായ അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് പൊലീസ് സൂചിപ്പിച്ചു. അറസ്റ്റിലായ പ്രതിയേയും കുട്ടിയുടെ അമ്മയേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT