നഫീസത്തുൾ മിസ്‌റിയ ( Nafeesathul Misriya ) 
Kerala

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

പെരുമ്പാവൂരിൽ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഉറവപ്പാറയിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. അച്ഛൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂരിൽ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ നഫീസത്തുൾ മിസ്‌റിയ (12) ആണ് മരിച്ചത്.

അച്ഛൻ വി എം അഫ്‌സൽ (39), തൊടുപുഴ മങ്ങാട്ടുകവല കളത്തിൽ ഗോകുൽ എസ് രാജ് (26) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിസ്റിയയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്‌സലിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അവധി ആഘോഷിക്കാൻ തൊടുപുഴയിൽ എത്തിയ കുടുംബം തൊടുപുഴ സമ്മർഫെസ്റ്റ് കണ്ടശേഷം ഉറവപ്പാറ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായതോടെ ഉറവപ്പാറ മലയുടെ മുകളിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് മിന്നലേറ്റത്.

A girl who had come for a tourist trip to Uravapara died after being struck by lightning.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 16-ാം കേരള നിയമസഭ നിലവില്‍ വരും, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

പതിവ് തെറ്റിച്ചില്ല; രാവിലെ തന്നെ പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ഇച്ചാക്ക

'മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി'

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം; ഇന്ന് പ്രതിഷേധ പരിപാടി

'ലാലേട്ടാ...ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി

SCROLL FOR NEXT