പമ്പ: ശബരിമലയില്‍ പൊലീസ് സ്വീകരിക്കുന്നത് തെറ്റായ നയങ്ങളാണെന്ന് ബിജെപി നേതാവ് വിവി രാജേഷ്. ഈ നയങ്ങള്‍ പൊലീസ് തിരുത്തേണ്ടി വരും. ശശികല ടീച്ചറുടെ കാര്യത്തില്‍ സംഭവിച്ചതും ഇത് തന്നെയാണെന്ന് വിവി രാജേഷ് ഫെയ്‌സ് ബുക്ക് പോസ്്റ്റില്‍ കുറിച്ചു.
കേരളത്തിലെമ്പാടും പോലീസ് ഭയപ്പാട് സൃഷടിച്ചതിനാല്‍ ഇന്നലെയും ഇന്നും മലയാളി അയ്യപ്പന്മാരുടെ വരവ് വളരെ കുറവാണ്. എന്തായാലും ഭക്തരോടൊപ്പം ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്. അറസ്റ്റും, ഭീഷണിയും ഒന്നും ഭക്തരെ പിന്തിരിപ്പിക്കില്ല ,12 മണിക്കൂറും,24 മണിക്കൂറും കഴിഞ്ഞാലൊന്നും പോലീസ് പറയുന്ന കേട്ട് തിരിച്ച് പോകില്ല, പോലീസിന്റെ മുന്നില്‍ തന്നെ ഉണ്ടാകുമെന്ന് വിവി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളാ പോലീസിനോട് ഇന്നലെ തന്നെ പറഞ്ഞിരുന്നതല്ലെ ശബരിമലയില്‍ നിങ്ങള്‍ സ്വീകരിക്കുന്നത് തെറ്റായ നയങ്ങളാണ് നിങ്ങള്‍ തന്നെ അത് തിരുത്തേണ്ടി വരുമെന്ന്, ശശികല ടീച്ചറുടെ കാര്യത്തില്‍ എന്തായി ? സന്നിധാനത്തും, പമ്പ മുതല്‍ നടപ്പന്തല്‍ വരെയും പോലീസ് നടപ്പിലാക്കിയിരിക്കുന്ന തെറ്റായ നയങ്ങള്‍ തിരുത്തേണ്ടി വരും, സന്നിധാനത്ത് ലാത്തി ഉപയോഗിക്കുന്നത് ഭക്തരില്‍ ഭീതി ഉളവാക്കുന്നു, വലിയ നടപ്പന്തല്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ കൊച്ച് കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവരെ ദൂരെ മഴനനയാനിടയുള്ള ക്യൂ കോംപ്ലക്‌സിലേക്ക് രാത്രിയില്‍ അയക്കുന്നത് അതിക്രൂരമാണ്, വലിയ നടപ്പന്തലില്‍ രാത്രിയില്‍ വിശ്രമിക്കവാനുള്ള അവസരമുണ്ടാക്കണം. കേരളത്തിലെമ്പാടും പോലീസ് ഭയപ്പാട് സൃഷടിച്ചതിനാല്‍ ഇന്നലെയും ഇന്നും മലയാളി അയ്യപ്പന്മാരുടെ വരവ് വളരെ കുറവാണ്, തമിഴ്, കന്നടക്കാരാണ് കൂടുതലും എത്തുന്നത്, ശബരിമല കൈകാര്യം ചെയ്ത് പരിചയമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രിച്ച് ഭക്തരുടെ മനസ്സിലെ ആശങ്ക പരിഹരിക്കണം, അല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. എന്തായാലും ഭക്തരോടൊപ്പം ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്. അറസ്റ്റും, ഭീഷണിയും ഒന്നും ഭക്തരെ പിന്തിരിപ്പിക്കില്ല ,12 മണിക്കൂറും,24 മണിക്കൂറും കഴിഞ്ഞാലൊന്നും പോലീസ് പറയുന്ന കേട്ട് തിരിച്ച് പോകില്ല, പോലീസിന്റെ മുന്നില്‍ തന്നെ ഉണ്ടാകും,.സ്വാമി ശരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates