Kerala

12 വയസുകാരനെ ബലമായി മദ്യം കഴിപ്പിച്ചു, സിഗരറ്റ് വലിപ്പിച്ചു; പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍

ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി  12 വയസുകാരനെ  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി  12 വയസുകാരനെ  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. 
മലപ്പുറം ഇരിമ്പിളിയം സ്വദേശി കബീര്‍ എന്ന മാതാകബീറാണ്  മലപ്പുറം വളാഞ്ചേരിയില്‍ പിടിയിലായത്.

മൂന്നാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരിക്കടത്ത് ഒഴിഞ്ഞ പറമ്പില്‍വച്ച് ബലമായി മദ്യം കഴിപ്പിച്ചും  സിഗരറ്റ് വലിപ്പിച്ചുമാണ്  12 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം തിരുവനന്തപുരത്തും എറണാകുളത്തും ഒളിവില്‍ കഴിയുകയായിരുന്നു പ്രതി കബീര്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതി പിടിയിലായത്. ഇടക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. പെരിന്തല്‍മണ്ണയിലെ സുഹൃത്തുക്കളെ അന്വേഷിച്ച് പ്രതി എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ചാണ് പിടിയിലായത്

വളാഞ്ചേരി, കുറ്റിപ്പുറം സ്‌റ്റേഷനുകളിലായി പ്രതിക്കെതിരെ സമാനമായ നിരവധിക്കേസുകള്‍ ഉണ്ട്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം