Fever ഫയൽ
Kerala

ഇന്ന് 13 പേര്‍ക്ക് കൂടി ഷിഗെല്ല, ആശങ്കയായി പകര്‍ച്ചപ്പനി, മൂന്ന് മരണം; 75 പേര്‍ക്ക് ഡെങ്കി, എലിപ്പനി 13 പേര്‍ക്ക്

സംസ്ഥാനത്ത് 13,187 പേര്‍ ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആശങ്കയായി പകര്‍ച്ചപ്പനിയും പടരുന്നു. പനി ബാധിച്ച് ഇന്ന് മൂന്നുപേരാണ് സംസ്ഥാനത്ത് മരിച്ചത്. 13,187 പേര്‍ ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 75 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 312 പേരാണ് ഡെങ്കിപ്പനി സംശയത്തില്‍ ചികിത്സയിലുള്ളത്. ഈ മാസം 11 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. കൂടാതെ 13 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നുണ്ടായ പനി മരണങ്ങളില്‍ ഒന്ന് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊന്ന് എലിപ്പനിയാണെന്ന സംശയത്തിലാണ്. മഞ്ഞപ്പിത്തം ബാധിച്ചും ഒരാള്‍ മരിച്ചു. ഈ മാസം 20 ദിവസത്തിനിടെ രണ്ടു ലക്ഷത്തി പത്തൊമ്പതിനായിരത്തിലേറെ പേര്‍ പനി ബാധിച്ച് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

13 more people tested positive for Shigella today, influenza a concern, three deaths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം ആവിഷ്‌കരിച്ചത് എല്‍ഡിഎഫ്; നയപരമായ ഒരു തീരുമാനവും എക്‌സൈസ് വകുപ്പ് എടുത്തിട്ടില്ല: മന്ത്രി ലിജു

'ബേബീസ് യുണൈറ്റഡ്'; ഉയിരിനേയും ഉലകിനേയും കൊഞ്ചിച്ച് മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'സമൂഹത്തിന് ഭവിഷ്യത്ത് അല്ലാതെ എന്ത് മെച്ചം?; മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം'

യുഎഇയില്‍ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളില്‍ നിയന്ത്രണം; ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

സാംസങ് ഗാലക്സി എം47 ഫൈവ്ജി ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍