അളകനന്ദ 
Kerala

സ്കൂൾ വാർഷികം കാണാൻ പോയി; കോതമം​ഗലത്ത് 13കാരിയെ കാണാനില്ല; അന്വേഷണം

സ്കൂൾ വാർഷികം കാണാൻ പോകുന്നുവെന്നു പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നു പോയത്. ഇതിനു ശേഷം മടങ്ങിയെത്തിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമം​ഗലത്ത് 13കാരിയെ കാണാതായി. വീടിനടുത്തുള്ള സ്കൂളിലെ വാർഷികാഘോഷം കാണാൻ പോയ വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേംകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെ (13)യാണ് കാണാതായത്. ഇന്ന് വൈകീട്ട് 3.30 മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസ് അറിയിച്ചു. 

സ്കൂൾ വാർഷികം കാണാൻ പോകുന്നുവെന്നു പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നു പോയത്. ഇതിനു ശേഷം മടങ്ങിയെത്തിയില്ല. പിന്നാലെ ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. മാതിരപ്പള്ളിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. 

അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ ഈ നമ്പറിലോ ബന്ധപ്പെടണമെന്നു പൊലീസ് അറിയിച്ചു. 

കോതമം​ഗലം പൊലീസ് സ്റ്റേഷൻ നമ്പർ- 0485 2862328, എസ്ഐയുടെ ഫോൺ നമ്പർ- 9497987125.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT