കോണ്‍ഗ്രസ് കൊടികള്‍ / ഫയല്‍ ചിത്രം 
Kerala

കോൺഗ്രസിന്റെ 137-ാം ജന്മദിനം: ആഘോഷങ്ങൾക്ക് നാളെ തുടക്കം, ജനുവരി 26 വരെ പരിപാടികൾ 

നാളെ രാവിലെ പദയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കോൺഗ്രസിന്റെ 137-ാം ജന്മദിനം നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നാളെ രാവിലെ പദയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ജനുവരി 26 വരെയാണ് ആഘോഷങ്ങളുണ്ടാവുക.

നാളെ ബൂത്ത് തലങ്ങളിൽ നിന്നു പ്രവർത്തകർ മണ്ഡലം ആസ്ഥാനത്തു കേന്ദ്രീകരിക്കുകയും മൂന്ന് കിലോമീറ്റർ പദയാത്ര നടത്തുകയും ചെയ്യും. പദയാത്ര തീരുന്ന സ്ഥലത്ത് പ്രവർത്തകർ അണിനിരന്ന് ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കും.

കെപിസിസിയുടെ ഫണ്ട് ശേഖരണത്തിനുള്ള 137 രൂപ ചാലഞ്ചിനും നാളെ തുടക്കം കുറിക്കും. 137 രൂപയോ അതിന്റെ ഗുണിതങ്ങളോ സംഭാവന നൽകാം. ഓൺലൈൻ ആയും പണം അയക്കാം. ഇതിനായുള്ള അക്കൗണ്ട് വിശദാംശങ്ങൾ പിന്നാലെ അറിയിക്കും. ദേശഭക്തിഗാനങ്ങളുടെ അവതരണം, കോൺഗ്രസ് ചരിത്ര ഡോക്യുമെന്ററി തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT